തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 14ന് രാവിലെ 10.30 നും മത്സ്യസഭാ യോഗം 15ന് ഉച്ചയ്ക്ക് 2.30 നും ഭിന്നശേഷി ഗ്രാമസഭ 16ന് ഉച്ചയ്ക്ക് 2.30 നും ചേരും. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് യോഗം ചേരുന്നത്. മത്സ്യത്തൊഴിലാളികൾ മത്സ്യസഭാ യോഗത്തിലും ഭിന്നശേഷിക്കാരോ അവരുമായി ബന്ധപ്പെട്ടവരും ഭിന്നശേഷി യോഗത്തിലും നിർബന്ധമായി പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അറിയിച്ചു.