പറവൂർ: എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും അഴിമതിക്കുമെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ് 23ന് വൈകിട്ട് നാലിന് പറവൂർ സെൻട്രൽഹാളിന് സമീപം നടക്കും. സദസ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് പറഞ്ഞു. ചേന്ദമംഗലം മണ്ഡലത്തിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.