വരാപ്പുഴ: പുത്തൻപള്ളി സെന്റ് ജോർജ് എച്ച്.എസ്.എസ് എൻ.എസ്.എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും തൃശൂർ അമല ക്യാൻസർ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സമർപ്പൺ പദ്ധതിയുടെ ഭാഗമായി ക്യാൻസർ രോഗികൾക്കായി കേശദാനം നടത്തി.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ. അമൽ ഒടനാട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അമല ഹോസ്പിറ്റൽ കേശദാനം കോ ഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ, എച്ച്. എം തെരേസ ബിന്ദു, വാർഡ് മെമ്പർ ഷീല ടെല്ലസ്‌, പി.ടി.എ പ്രസിഡന്റ് ജൂജൻ വില്ലി, സ്കൗട്ട് മാസ്റ്റർ ഡോ. പി ആശ, ഗൈഡ് ക്യാപ്ടൻ ആൻ മേരി ജോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എസ്. ബിന്ദു, എന്നിവർ സംസാരിച്ചു