കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2023-24 അദ്ധ്യായനവർഷം ബി.എഫ്.എസ്‌സി കോഴ്‌സിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിച്ചു. ഫിഷറീസ് പഠനരംഗത്തെ സാദ്ധ്യതകൾ വിശദമാക്കുന്ന ഓറിയന്റേഷൻ പരിപാടിയോടെയാണ് ക്‌ളാസുകൾക്ക് തുടക്കമായത്.
കുഫോസിലെ 44-ാമത് ബി.എഫ്.എസ്‌സി ബാച്ചാണിത്. ഓറിയന്റേഷൻ ക്ലാസ് വൈസ് ചാൻസലർ ഡോ.ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഗവേഷണവിഭാഗം മേധാവി ഡോ. ദേവിക പിള്ള, വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. ഡെയ്‌സി കാപ്പൻ, പരീക്ഷാ കൺട്രോളർ ഡോ.കെ.പി. സുഭാഷ്ചന്ദ്രൻ, കോഴ്‌സ് കോഓഡിനേറ്റർ ഡോ. അനു ഗോപിനാഥ് എന്നിവർ സംസാരിച്ചു.