നെടുമ്പാശേരി: കുന്നുകര ഗവ. ജെ.ബി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസം നീണ്ടുനിന്ന ഭാഷോത്സവം സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ഷിബി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ക്ലാസ് പത്രം പി.ടി.എ പ്രസിഡന്റ് ഷൈജു കാവനത്തിൽ പ്രകാശനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ധനുഷ മനൂപ്, മുജീബ് വയൽക്കര, മുഹസിന, അദ്ധ്യാപകരായ ജലാലുദ്ദീൻ കുഞ്ഞ്, സിദ്ദീഖ്, കൊച്ചുത്രേസ്യ എന്നിവർ സംസാരിച്ചു.