പറവൂർ: ഏഴിക്കര സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർക്കുള്ള ഓഫീസ് കെട്ടിടം പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംന സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എം.എസ്. രതീഷ്, വൈസ് പ്രസിഡന്റ്‌ പി. പത്മകുമാരി, മെഡിക്കൽ ഓഫീസർ ഡോ. വിനോദ് പൗലോസ്, ബി.ഡി.ഒ പി.വി. പ്രതീക്ഷ തുടങ്ങിയവർ സംസാരിച്ചു.