ymca

കൊച്ചി: ഭിന്നശേഷി കുട്ടികളുടെ കലാമേളയിൽ പങ്കെടുക്കുമ്പോൾ താൻ അവരിലൂടെ ദൈവത്തെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു
എറണാകുളം വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ സംസ്ഥാനതല കലാമേള 'അഭയ 23" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ പ്രസിഡന്റ്‌ ഷോൺ ജെഫ് ക്രിസ്റ്റഫർ, ബ്രാഞ്ച് ചെയർമാൻ മാത്യൂസ് ഏബ്രഹാം, സുശീല കുര്യാച്ചൻ, തൃക്കാക്കര പ്രൊജക്ട് ചെയർമാൻ ജോസഫ്‌ കോട്ടൂരാൻ, വൈ.എം.സി.എ സ്റ്റുഡന്റ്‌സ് വർക്ക് കമ്മിറ്റി കൺവീനർ സോണി പി. സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ സ്‌പെഷ്യൽ സ്‌കൂളുകളിലെ 300 ലേറെ കുട്ടികൾ പങ്കെടുത്തു