കൊച്ചി: ജില്ലയിലെ നാഷണൽ ആയുഷ്‌മിഷൻവഴി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ, ഹോമിയോ ഡിസ്‌പെൻസറികളിലേക്ക് ജി.എൻ.എം നഴ്‌സിംഗ് പാസായവരെ മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഉയർന്ന പ്രായപരിധി 40. പ്രതിമാസവേതനം 15000രൂപ. അഭിമുഖവും സർട്ടിഫിക്കറ്റുകളുടെ പരിശോധനയും 19ന്. ഫോൺ : 0484 2919133.