മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന കെ. തങ്കപ്പന്റെ രണ്ടാം ചരമവാർഷികത്തിൽ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണത്തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ പി.കെ. ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ്, മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് എൻ.കെ. പുഷ്പ, മുനിസിപ്പൽ കൗൺസിലർ പി.വി. രാധാകൃഷ്ണൻ, മുൻ കൗൺസിലർ കെ.ബി. ബിനിഷ് കുമാർ, ജോർജ് വെട്ടിക്കുഴി, കെ.കെ .ഗിരീഷ്, കെ.കെ. പ്രദീപ്, നൗഷാദ് വലിയപറമ്പിൽ, ഐഷ മൈതീൻ, ഖദീജ പരീത് എന്നിവർ സംസാരിച്ചു.