ആലങ്ങാട്: മനയ്ക്കപ്പടി കാരിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 19 മുതൽ 26 വരെ നടക്കും. 19ന് ദീപാരാധനയ്ക്കുശേഷം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. 20ന് കചേലദിനം. രാവിലെ അവിൽക്കിഴി സമർപ്പണം നടത്തും. ദീപാരാധനയ്ക്കുശേഷം ഭക്തിഗാനലയവുമുണ്ടാകും. 21ന് രാത്രി 7.05ന് ബാലെ, 22ന് രാത്രി 7.05ന് ചാക്യാർകൂത്ത്, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, 23ന് ദീപാരാധനയ്ക്കശേഷം ബാലെ, 24ന് രാത്രി 7.05ന് കഥകളി എന്നിവയുണ്ടാകും. 25നാണ് വലിയവിളക്ക്. രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് കാഴ്ചശീവേലി, മേജർസെറ്റ് പഞ്ചാരിമേളം, രാത്രി 8.45ന് ദീപാരാധന, 9.10ന് ദൃശ്യവിരുന്ന്, വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട എന്നിവയുണ്ടാകും. ആറാട്ടുദിവസമായ 26ന് രാവിലെ ഏഴിന് കൊടിയിറക്കൽ. തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ടുവരവിനശേഷം വലിയ കാണിക്കയിട്ട് പറനിറച്ച് പ്രസാദംഊട്ടും നടത്തും.