uma-bharathi
ഭാരതീയ ഭാഷാവേദിയും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച പുസ്തകചർച്ചയിൽ ഡോ. ഉമാഭാരതി സംസാരിക്കുന്നു

കൊച്ചി: കവി സുബ്രഹ്മണ്യഭാരതിയുടെ ഓരോ കവിതകളും കാലത്തിന് അതീതമായി മാനവഹൃദയങ്ങളോട് സംവദിച്ചുകൊണ്ടിരിക്കുമെന്ന് കവി സുബ്രഹ്മണ്യഭാരതിയുടെ സഹോദരി പൗത്രിയും സുബ്രഹ്മണ്യഭാരതീ തമിഴ് സംഗം ട്രസ്റ്റ് സ്ഥാപകയുമായ ഡോ. ഉമാഭാരതി പറഞ്ഞു. ദേശീയ ഭാഷാദിനത്തിൽ
ഭാരതീയ ഭാഷാവേദിയും വിദ്യാഭ്യാസ വികാസകേന്ദ്രവും സംയുക്തമായി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച പുസ്തകചർച്ചയിലും സംവാദത്തിലും സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാനാദ്ധ്യക്ഷൻ ഡോ.എൻ.സി. ഇന്ദുചൂഢൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ. എം.വി. നടേശൻ, പ്രൊഫ. ടി.പി. ശങ്കരൻകുട്ടി, കിണാവല്ലൂർ ശശിധരൻ എന്നിവർ രചിച്ച 'സുബ്രഹ്മണ്യഭാരതി കവിയും ദേശശില്പിയും", 'വേലുത്തമ്പി ദളവ വേണാടിന്റെ വീരസിംഹം", 'നേതാജി സുഭാഷ് ചന്ദ്രബോസ് ജനനായകനും വിപ്ലവകാരിയും" തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.