മൂവാറ്റുപുഴ: ലഹരി - പുകയിലരഹിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ഗവ.ടി.ടിഐയിൽ നടന്ന ദശദിന ക്യാമ്പയിൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പേഴ്സണൽ അസിസ്റ്റന്റ് രേഖാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ.എം. രമാദേവി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാജശ്രീ രാജു, പി.ടി.എ പ്രതിനിധി വിജയൻ, അദ്ധ്യാപകരായ പി.എസ്. ഷിയാസ്, ഡോ. ഡോൺ ബോസ്കോ, എം.ആർ. അമ്പിളി, സാജിദ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.