നെടുമ്പാശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ സമിതി എയർപോർട്ട് മേഖലാ കമ്മിറ്റി നെടുമ്പാശേരി കെ.എസ്.ബി.സി ഷോപ്പിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും എൻ.ടി.യു.ഐ ജില്ലാ സെക്രട്ടറി എ.പി. പോളി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് പി.എ. ബിജു, ഐ.എൻ.ടി.യു.സി നേതാവ് കെ.ടി. കുഞ്ഞുമോൻ, കെ.എം. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.