വൈപ്പിൻ: കോൺഗ്രസ്,​ യൂത്ത് കോൺഗ്രസ്,​ കെ.എസ്.യു പ്രവർത്തകർക്കുനേരെയുള്ള സി.പി.എം, ഡി. വൈ.എഫ്.ഐ ആക്രമണങ്ങൾക്കുള്ള പൊലീസ് ഒത്താശയ്ക്കെതിരെ കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു.

വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് എ.പി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് എ.ജി. സഹദേവൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ടോമി, വി.കെ. ഇക്ബാൽ, മുനമ്പം സന്തോഷ്, എ. പി. ലാലു തുടങ്ങിയവർ സംസാരിച്ചു.