sreejith
ശ്രീജിത്ത്

പറവൂർ: എക്സൈസ് ഉദ്യോഗസ്‌ഥനെ ആക്രമിച്ച കേസിൽ കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജിത്തി​(ശ്രീക്കുട്ടൻ - 27)നെ പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കൾ വൈകിട്ട് ഏഴുമണിയോടെ കൊടവക്കാട് വച്ച് കഞ്ചാവ് വലിക്കുന്നത് കണ്ട് ഇയാളെ പി​ടി​കൂടാൻ ശ്രമി​ച്ച വരാപ്പുഴ റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ അനുപിന്റെ കൈപിടിച്ചു തിരിച്ചു പരുക്കേൽപ്പിച്ച ശേഷം ഓടിരക്ഷപെടുകയായി​രുന്നു. പറവൂർ പൊലീസ് ഇൻസ്പെക്‌ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ്, എസ്‌.സി.പി.ഒ ബിനു വർഗീസ് എന്നിവർ ചേർന്നാണ് അറസ്‌റ്റ് ചെയ്‌തത്‌.