തൃപ്പൂണിത്തുറ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൗജന്യ ഫിസിയോതെറാപ്പി സെന്ററിന്റെ ധനസമാഹരണ മെഗാ സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം നടന്നു. ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റിയിൽ കനിവ് ഏരിയ പ്രസിഡന്റ് കെ.വി. കുര്യാക്കോസും മേഖലാ രക്ഷാധികാരി പി.കെ. ബാബുവും ചേർന്ന് സി.എസ്. സുമേഷിന് നൽകി നിർവഹിച്ചു. കനിവ് മേഖലാ പ്രസിഡന്റ് അഡ്വ. പി.എൻ. സുകുമാരൻ അദ്ധ്യക്ഷനായി. വി.ആർ. മനോജ്‌, എം.കെ. ഗോപാലകൃഷ്ണൻ, ടി.ആർ. മണി, അനന്തു ബാലചന്ദ്രൻ, പി.പി. സിജു, രാധ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 10നാണ് നറുക്കെടുപ്പ്.