crime
അഭി രാജു (28)

മൂവാറ്റുപുഴ: പോത്താനിക്കാട് ഇരുപത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കടവൂർ ഞാറക്കാട് കണ്ണൻ തറയിൽ വീട്ടിൽ അഭി രാജു(28)വിനെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാറ കീരൻ പാറയിൽ അനൂപ് (30),കടവൂർ ഞാറക്കാട് കണ്ണൻ കുളത്ത് ബിബിൻ തോമസ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അനൂപ് വാടകയ്ക്ക് താമസിക്കുന്ന ഏനാനല്ലൂർ പുളിന്താനത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് ഇൻസ്പെക്ടർ കെ.എ.ഷിബിൻ, എസ്.ഐ എം.എസ്.മനോജ്, സി.പി.ഒ മാരായ കെ.എ.നിയാസുദ്ദീൻ, ദീപു.പി.കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.