museum

കൊച്ചി: കേരള വെറ്ററിനറി കോളേജ് പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ മണ്ണുത്തി കോളേജ് ക്യാമ്പസിൽ വെറ്ററിനറി മ്യൂസിയം ആരംഭിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ കൈവശമുള്ള രേഖകൾ, വസ്തുക്കൾ എന്നിവ ശേഖരിച്ച് തുടങ്ങി. ശേഖരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ എ.കെ. ബോസ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ബേബി ജോസഫിന് രേഖകൾ കൈമാറി.