കൊച്ചി: വിമതവൈദികർക്കൊപ്പം പ്രവർത്തിക്കുകയും മാർപ്പാപ്പായുടെ ഉത്തരവുകളെ ചോദ്യംചെയ്യുകയും ചെയ്ത മുൻ ന്യായാധിപൻ കുര്യൻ ജോസഫ് സഭയിലെ സ്ഥാനമാനങ്ങൾ രാജിവയ്ക്കണമെന്ന് അൽമായ കൂടായ്മകളുടെ സമ്മേളനം ആവശ്യപ്പെട്ടു. മർത്തോമ നസ്രാണി സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം അരമനക്കു മുമ്പിൽ നടത്തിയ സായാഹ്ന ധർണയിൽ 16 ഫൊറോനകളുടെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
സേവ്യർ മാടവന, മത്തായി മുതിരേന്തി, സീലിയ ആന്റണി, ജോമോൻ ആരക്കുഴ, കുര്യൻ അത്തിക്കളം, റോബിൾ മാത്യു എന്നിവർ പ്രസംഗിച്ചു. കുര്യൻ ജോസഫിനെ സഭയിൽനിന്ന് പുറത്താക്കണമെന്ന നിവേദനം എം.ടി.എൻ.എസ് പ്രസിഡന്റ് റെജി ഇളമതയുടെ നേതൃത്വത്തിൽ അതിരൂപത അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിന് കൈമാറി.