മൂവാറ്റുപുഴ: കേരള കർഷകസംഘം മുളവൂർ വില്ലേജ് കമ്മിറ്റിയും മുളവൂർ ഐശ്വര്യ സ്വയംസഹായ സഹകരണ സംഘവും ചേർന്ന് മുളവൂർ കൊള്ളിക്കാട് പാടത്ത് നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പുത്സവം അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കർഷകസംഘം മുളവൂർ വില്ലേജ് സെക്രട്ടറി സി.എച്ച്.നാസർ, പ്രസിഡന്റ് പി.ജി. പ്രദീപ്കുമാർ, സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം വി.എസ്. മുരളി, ഐശ്വര്യ സ്വയംസഹായ സഹകരണ സംഘം പ്രസിഡന്റ് വി.എം. ഷെരീഫ്, പഞ്ചായത്ത് അംഗങ്ങളായ ഇ.എം .ഷാജി, ബെസി സാബു എന്നിവർ സംസാരിച്ചു.