ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ഓഫീസ് തുറന്നു .ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കെ.ജെ. മാക്സി എം .എൽ .എ നിർവഹിച്ചു. മുൻ മേയർ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു . നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീബലാൽ ,പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ , സ്റ്റീഫൻ റോബർട്ട് ,സേവ്യർ ബോബൻ ,കെ.കെ.നദീർ എന്നിവർ സംസാരിച്ചു.