മൂവാറ്റുപുഴ: ലോഡ്ജിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി ഞാലൂക്കര പെരിൻചേരിപറമ്പിൽ പി.ജി. ശ്രീനാദാ (40)ണ് പേഴയ്ക്കാപ്പിള്ളിയിലെ ഗോൾഡൻ ടൂറിസ്റ്റ് ഹോമിൽ ഇന്നലെ വൈകുന്നേരം മരിച്ചത്. ഇന്നലെ പുലർച്ചെയാണ് ശ്രീജിത് ലോഡ്ജിലെത്തി റൂം എടുത്തത്. വൈകുന്നേരം 5.30ഓടെ പുറത്തു കാണാതായതിനെ തുടർന്നു പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി.