t-p-sethumadhavan

ലോകമെമ്പാടും ബിരുദ തലത്തിലെ ബിസിനസ്, ഫിനാൻസ് കോഴ്‌സുകൾക്ക് സാദ്ധ്യതയേറുന്നു. ബിസിനസ് മാനേജ്‌മെന്റ്, ബിസിനസ് മാനേജ്മന്റ് ആൻഡ് ഇക്കണോമിക്‌സ്, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, ബിസിനസ് മാനേജ്മന്റ് ആൻഡ് മാർക്കറ്റിംഗ്, ബിസിനസ് മാനേജ്മന്റ് ആൻഡ് സൈക്കോളജി, ബാങ്കിംഗ് ആൻഡ് ഫിനാൻസ് എന്നിവയാണ് മികച്ച തൊഴിൽ സാദ്ധ്യതാ കോഴ്‌സുകൾ.

എ.ഐ ആൻഡ് കമ്പ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ സയൻസ് എന്നിവ മികച്ച ബിരുദ കോഴ്‌സുകളാണ്. ബി.ഡെസ് ട്രാൻസ്‌പോർട്ടേഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മോഡലിംഗ്, ബി.ബി.എ ഫിൻ ടെക്, എന്റർപ്രൂണർഷിപ്, ബി.എ കളിനറി ആർട്സ് എന്നിവയ്ക്കും സാദ്ധ്യതയേറെയാണ്.

കാലത്തിനനുസരിച്ചു കോഴ്‌സുകളുടെ ഡിസൈനിംഗിൽ മാറ്റം വരുന്നുണ്ട്. വ്യവസായ മേഖലക്കിണങ്ങിയ പ്ലേസ്‌മെന്റ് ഉറപ്പുള്ള കോഴ്‌സുകളോടാണ് വിദ്യാർത്ഥികൾക്ക് താത്പര്യം. കോഴ്‌സിനോടോപ്പം ഇന്റേൺഷിപ്, പാർ ടൈം തൊഴിൽ എന്നിവയും ഓഫർ ചെയ്യുന്നു. തൊഴിൽ മേഖലയിൽ സ്‌കില്ലുകൾ പ്രദാനം ചെയ്യുന്ന കോഴ്‌സുകൾക്കാണ് ഭാവിയിൽ സാദ്ധ്യതയേറുന്നത്. ബിരുദ തലത്തിൽ സ്‌പെഷ്യലൈസേഷനുകൾ വ്യവസായ സ്ഥാപനങ്ങളുടെ താത്പര്യത്തിനനുസരിച്ചാണ് വിപുലപ്പെടുന്നത്. സ്വകാര്യ, ഡീംഡ്, വിദേശ സർവകലാശാലകളിലാണ് ഈ മാറ്റം പ്രകടമാകുന്നത്.

കേരളത്തിൽ ബിരുദ കോഴ്‌സിന്റെ രൂപകല്പനയിൽ തൊഴിലിന് ഊന്നൽ നൽകി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള സ്‌കില്ലുകൾക്ക് ഊന്നൽ നൽകി ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ കണ്ടെത്തണം. ഇന്റഗ്രേറ്റഡ് നിയമ കോഴ്‌സുകൾക്ക് തൊഴിൽ സാദ്ധ്യത വർദ്ധിക്കുന്നതും ദൃശ്യമാണ്. സയൻസ് ഹ്യൂമാനിറ്റീസ്, സയൻസ് ബിസിനസ് സ്റ്റഡീസ്, സയൻസ്/ ഹ്യൂമാനിറ്റീസ്/ കോമേഴ്‌സ് & കമ്പ്യൂട്ടർ സയൻസ്, അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച കോഴ്‌സുകളുണ്ട്. ടെക്‌നോളജി അധിഷ്ഠിത ഫിൻ ടെക്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകൾക്കും പ്രിയമേറിവരുന്നു.