y

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ നേതൃത്വത്തിൽ കലണ്ടർ വിതരണോദ്ഘാടനം എരൂർ പോട്ടയിൽ ക്ഷേത്രം ഗുരുദേവമണ്ഡപത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി പി.ഡി. രാജേന്ദ്രന്റെ കാർമ്മികത്വത്തിൽ നടന്ന ഗുരുപൂജയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ കലണ്ടർ വിതരണോദ്ഘാടനം ശ്രീധർമ്മകല്പദ്രുമയോഗം (പോട്ടയിൽ ക്ഷേത്രം) പ്രസിഡന്റ് ടി.വി. രാമചന്ദ്രന് നൽകി നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ.സത്യൻ, സെക്രട്ടറി കെ.കെ. പ്രസാദ്, യൂണിയൻ കമ്മിറ്റി അംഗങ്ങൾ യു.എസ്.ശ്രീജിത്ത്, വനിതാ സംഘം പ്രസിഡന്റ് ആശാ രാജീവ്, യൂണിയൻ കമ്മിറ്റി അംഗം സുധ മുരളി, വയൽവാരം കുടുംബ യൂണിറ്റ് പ്രസിഡന്റ് വി.എസ്.സോമൻ, സെക്രട്ടറി കെ. ശിവദാസൻ, കമ്മിറ്റി അംഗങ്ങളായ കെ.എം. സന്തോഷ്, സി.കെ.സുധീർ, എൻ.എസ്. പ്രദീപൻ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.