തൃപ്പൂണിത്തുറ: ഉദയംപേരൂർ ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് 17 ന് ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസിൽ വച്ച് നടക്കും . ജനറൽ മെഡിസിൻ, നേത്ര രോഗ വിഭാഗം, കാർഡിയോളജി, ഡയബറ്റിക് ന്യൂറോപ്പതി വിഭാഗത്തിലെ ഡോക്ടർമാർ പങ്കെടുക്കും. രക്തം, ഇ.സി.ജി, ബി.പി, തൈറോയിഡ് പരിശോധനയും നടക്കും. രാവിലെ 8.30 മുതൽ 2 വരെയാണ് ക്യാമ്പ്. മെഡിക്കൽ ക്യാമ്പ് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യും. ഫോൺ: 9895 387521