bala

കൊച്ചി: സംസ്ഥാനത്തിന്റെ പഴയ നിയമസഭയിൽ പാർലമെന്റ് യോഗം നടക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ചീഫ് മാർഷലിനൊപ്പം സ്പീക്കർ സഭയിൽ പ്രവേശിക്കും. പൂർണമായും പാർലമെന്റ് യോഗം തന്നെ. എന്നാൽ ഇവിടെ എത്തുന്നത് കുട്ടി രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെയാണ്. കുടുംബശ്രീയുടെ സംസ്ഥാന ബാലസഭ അംഗങ്ങളാണ് 28ന് പഴയ നിയമസഭയിൽ എത്തുന്നത്. സർക്കാരിന്റെ പ്രവർത്തനപദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗം നടക്കും. തുടർന്ന് ചോദ്യോത്തരവേളയും.
കുട്ടികൾക്ക് പാർലമെിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 26, 27, 28 തീയതികളിൽ സംസ്ഥാനതല ബാല പാർലമെന്റ് നടത്തുന്നത്. ഇതിൽ 28നാണ് പഴയ നിയമസഭായിലേ കുട്ടികളെത്തുന്നത്.
സി.ഡി.എസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ബലാസഭാ അംഗങ്ങളെ പങ്കെടുപ്പിച്ച് ജില്ലാതല ബാല പർലമെന്റ് നടത്തി വരികയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ, ചീഫ് മാർഷൽ, മന്ത്രിമാർ ഉള്പ്പെടെ 11 പേരെയാണ് ഓരോ ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കുന്നത്. ഈ 11 പേരെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിച്ചാകും ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പടെയുള്ളവരെ തിരഞ്ഞെടുത്ത് സഭാ സമ്മേളനം നടത്തുക.

ബാലപ‌ഞ്ചായത്തിൽ നിന്ന് പാർലമെന്റിലേക്ക്
സി.ഡി.എസ്. തലത്തിലുള്ള ബാലപഞ്ചായത്തിൽ നിന്ന് ഉയർന്നുവന്ന വിഷയങ്ങൾ, പ്രശ്നങ്ങൾ, ആവശ്യങ്ങൾ എന്നിവ ചർചെയ്യാനും പരിഹാരം കണ്ടെത്താനുമുള്ള അവസരങ്ങൾ കുട്ടികൾക്ക് ജില്ലതലത്തിൽനിന്നു ലഭിച്ചു. ഓരോ ബാലപഞ്ചായത്തിൽ നിന്നും ഒരു പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയോ അല്ലെങ്കിൽ ഭാരവാഹികളിൽ നിന്നോ ഉള്ള രണ്ടുപേരെ തിരഞ്ഞെടുക്കും. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ടാവണം. ഇവരെ ഉൾപ്പെടുത്തിയാണ് ജില്ലാതല പാർലമെന്റ് സംഘടിപ്പിച്ചത്. വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായാണ് ബാലപാർലമെന്റ് സംഘടിപ്പിക്കുന്നത്. പരിശീലനം ജില്ലാതലത്തിൽ ന്നുതന്നെ നല്കും. തുടർന്ന് പുതിയ നിയമസഭാ മന്ദിരം സന്ദർശിക്കും.

ബാല പാർലിമെന്റ്
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, പ്രോ ടൈം സ്പീക്കർ, തിരഞ്ഞെടുപ്പ്, പ്രസിഡന്റിന്റെ നയപ്രഖ്യാപനം, അനുശേചനം, ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, നന്ദി പ്രമേയം, കടലാസുകളുടെയും റിപ്പോർട്ടുകളുടെയും പരിശോധന, ബില്ലവതരണം, ബില്ല് പാസാക്കൽ