
കൊച്ചി: മുസിരിസ് ബിനാലെ-ഗൂഗിൾ ആർട്ട്‌സ് ആൻഡ് കൾച്ചർ പങ്കാളിത്തം പതിറ്റാണ്ടിന്റെ നിറവിൽ. 2012ൽ ആരംഭിച്ച ബിനാലെ പിറ്റേവർഷം മുതൽ ഗൂഗിളുമായി സഹകരിച്ചതോടെ ലോകമെങ്ങുമുള്ള കലാപ്രേമികൾക്ക് ആസ്വദിക്കാൻ അവസരമൊരുങ്ങുകയായിരുന്നു. മണ്ണും ദേശീയതയും ഭൂമി അവകാശങ്ങൾ എന്നീ പ്രമേയത്തിൽ രണ്ടു പുതിയ പ്രദർശനങ്ങൾ ബിനാലെയുടെ ഗൂഗിൾ ആർട്ട്‌സ് ആൻഡ് കൾച്ചർ പേജിൽ ഇപ്പോൾ കാണാം.
കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ബിനാലെയിൽ ഇൻസ്റ്റലേഷനുകൾ, പെയിന്റിംഗുകൾ, ശില്പങ്ങൾ, ഡിജിറ്റൽ കലാരൂപങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. കൊവിഡിന് ശേഷം രണ്ട് വർഷം വൈകിയാണ് കഴിഞ്ഞതവണ ബിനാലെ നടത്തിയത്.