കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ മിനി എം.സി.എഫിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ കാക്കനാട് അത്താണി ബിസ്മില്ല മൊബൈൽ സർവീസിനെതിരെ 2500 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഹരിതകർമ്മ സേനയുടെ പാഴ് വസ്തുക്കൾ ശേഖരിക്കുന്ന മിനി എം.സി.എഫിലേക്കാണ് മാലിന്യം വലിച്ചെറിഞ്ഞത്. വടയമ്പാത്ത് മലയിൽ മാലിന്യമെറിഞ്ഞയാളെയും കണ്ടെത്തി പിഴ അടപ്പിച്ചു. മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, സെക്രട്ടറി എസ്. ജിനേഷ് എന്നിവർ അറിയിച്ചു.