കാലടി: കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വോളിബാൾ, ബാസ്‌കറ്റ്‌ബാൾ, ബാഡ്മിന്റൺ ടീമുകളിലേക്ക് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എട്ട് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. വോളിബാൾ ടീമിൽ പി.എ. കൃഷ്ണപ്രിയ, പി. അനുശ്രീ, എം. കീർത്തന, ദേവിക സാബു, എയ്ഞ്ചൽ മരിയ ഷാജു, മേഘന റെജി എന്നിവരെയും ബാസ്‌കറ്റ്ബാൾ ടീമിൽ റോസ്മിൻ ജോസിനെയും ബാഡ്മിന്റൺ ടീമിൽ ആൻറോസ് മണ്ണാറയെയുമാണ് ഉൾപ്പെടുത്തിയത്.