sabarimala

കൊച്ചി: ശബരിമലയിലെ തിരക്ക് ഡി.ജി.പി ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഭക്തരുടെ എണ്ണം പ്രതിദിനം 90,000 ആയി (വെർച്വൽ ക്യൂ ബുക്കിംഗ് 80,000, സ്‌പോട്ട് ബുക്കിംഗ് 10,000) നിജപ്പെടുത്തണമെന്നും ഹൈക്കോടതി. സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.

ബുക്കിംഗില്ലാത്തവരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം. സന്നിധാനത്തും പമ്പയിലും തീർത്ഥാടകരെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അക്കാര്യം എരുമേലിയിലും നിലയ്‌ക്കലിലും അനൗൺസ് ചെയ്യണം. ശബരിമലയിൽ നിയന്ത്രണമേർപ്പെടുത്തുമ്പോൾ പത്ര - ദൃശ്യ മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. സ്പോട്ട് ബുക്കിംഗും വെർച്വൽ ക്യൂ ബുക്കിംഗും എല്ലാ ദിവസവും റിവ്യൂ ചെയ്യണം. വെർച്വൽ ക്യൂ ബുക്കിംഗിൽ കുറവുണ്ടായാൽ സ്പോട്ട് ബുക്കിംഗ് കൂടുതൽ അനുവദിക്കാം. ദർശനം കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകരെ പമ്പയിൽ നിന്ന് മാറ്റണം. ഇതിനായി നിലയ്ക്കലിൽ നിന്ന് ഒഴിഞ്ഞ ബസുകൾ പമ്പയിലേക്ക് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. തിരക്കുമായി ബന്ധപ്പെട്ട പ്രശ്നം ചൂണ്ടിക്കാട്ടി ശശികുമാർ എന്ന ഭക്തൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

ടോയ്‌ലറ്റ് ബ്ളോക്ക് വൃത്തിയാക്കണം

 ജീവനക്കാരും വോളന്റിയർമാരും ഐ.ഡി കാർഡ് ധരിക്കണം

 വീഴ്‌ചകൾ പൊലീസ് എക്സിക്യുട്ടീവ് മജിസ്ട്രേട്ടിനെ അറിയിക്കണം

 തീർത്ഥാടകർ 80,000 കടന്നാൽ ഹിൽടോപ്പിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കണം

 ക്യൂ കോംപ്ലക്സുകളും ടോയ്‌ലറ്റ് ബ്ളോക്കുകളും ദിവസം മുഴുവൻ വൃത്തിയാക്കണം. ഇതിനായി വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണം

 നിയന്ത്രണം കാരണം വഴിയിൽ അകപ്പെടുന്ന തീർത്ഥാടകർക്ക് കുടിവെള്ളവും ബിസ്‌കറ്റും നൽകണം

 ഇതിനുള്ള സംവിധാനം ദേവസ്വം ബോർഡൊരുക്കണം

 നിലയ്ക്കൽ - കണമല, നിലയ്ക്കൽ - ളാഹ സെക്ടറുകളിൽ മൊബൈൽ സ്‌ക്വാഡുകളുടെ എണ്ണം ഇരട്ടിയാക്കണം

 ഇടത്താവളങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിക്കണം

മൂന്ന് ഷിഫ്റ്റുകളിൽ 701 പൊലീസ്

 നിലയ്‌ക്കൽ-കണമല സെക്ടറിൽ മൂന്ന് ഷിഫ്റ്റുകളിൽ 701 പൊലീസുകാരെ നിയോഗിച്ചു

 എസ്.പി റാങ്കിലുള്ള സ്‌പെഷ്യൽ പൊലീസ് ഓഫീസറുടെ കീഴിൽ മൂന്ന് ഡിവൈ.എസ്.പിമാർ

 എരുമേലിയിൽ സെക്ടറിൽ മൂന്ന് ഷിഫ്റ്റുകളിൽ 419 പൊലീസ്

 പമ്പയിൽ രണ്ടു ഷിഫ്റ്റുകളിലായി 843 പൊലീസ്

 ഇവിടെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഏഴ് ഡിവൈ.എസ്.പിമാർ

​ ​എ.​ഡി.​ജി.​പി​ ​ഹൈ​ക്കോ​ട​തി​യി​ൽ​:.....
ശ​ബ​രി​മ​ല​യി​ൽ​ ​ദി​വ​സ​വും
വ​രു​ന്ന​ത്90,000​ ​പേർ

നി​യ​മ​കാ​ര്യ​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​ദി​വ​സ​വും​ ​ശ​രാ​ശ​രി​ 90,000​ ​പേ​ർ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ടെ​ന്നും​ ​തി​ര​ക്ക് ​ക്ര​മാ​തീ​ത​മാ​യി​ ​കൂ​ടാ​നു​ള്ള​ ​കാ​ര​ണം​ ​ഇ​താ​ണെ​ന്നും​ ​എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​ ​അ​ജി​ത്കു​മാ​ർ.​ ​ഇ​ന്ന​ലെ​ ​നേ​രി​ട്ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യാ​ണ് ​ശ​ബ​രി​മ​ല​യി​ലെ​ ​പൊ​ലീ​സ് ​ചീ​ഫ് ​കോ​-​ഓ​ർ​ഡി​നേ​റ്റ​റാ​യ​ ​അ​ജി​ത്കു​മാ​ർ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.
ശ​ബ​രി​മ​ല​യി​ലെ​ ​ദൃ​ശ്യം​ ​ലൈ​വ് ​സ്ട്രീ​മിം​ഗി​ലൂ​ടെ​ ​കോ​ട​തി​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​അ​പ്പാ​ച്ചി​മേ​ട്,​ ​ശ​രം​കു​ത്തി,​ ​ശ​ബ​രി​പീ​ഠം​ ​തു​ട​ങ്ങി​ ​പാ​ത​യി​ലു​ട​നീ​ളം​ ​തി​ര​ക്ക് ​നി​യ​ന്ത്രി​ക്കാ​ൻ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ളും​ ​ഒ​രു​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​വി​ശ​ദീ​ക​ര​ണ​ത്തി​ലു​ണ്ട്.​ ​പ​മ്പ​യി​ലും​ ​നി​ല​യ്ക്ക​ലി​ലു​മു​ള്ള​ ​സ്പോ​ട്ട് ​ബു​ക്കിം​ഗു​ക​ളി​ലും​ ​എ​ണ്ണം​കൂ​ടി.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഭ​ക്ത​രാ​ണ് ​പ്ര​ധാ​ന​മാ​യും​ ​സ്പോ​ട്ട് ​ബു​ക്കിം​ഗു​പ​യോ​ഗി​ക്കു​ന്ന​ത്.
മി​നി​ട്ടി​ൽ​ 80​ ​-​ 85​ ​പേ​രെ​ ​പ​തി​നെ​ട്ടാം​പ​ടി​ ​ക​ട​ത്തി​വി​ടാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​പ്രാ​യ​മാ​യ​വ​രും​ ​എ​ത്തു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മി​നി​ട്ടി​ൽ​ 60​ ​-​ 65​ ​പേ​രെ​ ​മാ​ത്ര​മാ​ണ് ​ക​ട​ത്തി​വി​ടാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​ഫ്ളൈ​ഓ​വ​റി​ൽ​ 1440​ ​ഭ​ക്ത​ർ​ക്കാ​ണ് ​പ​ര​മാ​വ​ധി​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യു​ക.​ 10​ ​മു​ത​ൽ​ 15​ ​ശ​ത​മാ​നം​ ​വ​രെ​ ​ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രാ​ണെ​ന്നും​ ​എ.​ഡി.​ജി.​പി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​റി​പ്പോ​ർ​ട്ട് ​ഹൈ​ക്കോ​ട​തി​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.


​ ​ചെ​യി​ൻ​ ​സ​ർ​വീ​സി​ന് 188​ ​ബ​സ്
പ​മ്പ​ ​-​ ​നി​ല​യ്‌​ക്ക​ൽ​ ​ചെ​യി​ൻ​ ​സ​ർ​വീ​സി​ന് 188​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളു​ണ്ട്.​ ​ഇ​തി​ൽ​ 40​ ​എ​ണ്ണം​ ​എ.​സി​ ​ബ​സു​ക​ളാ​ണ്.​ ​തി​ര​ക്ക് ​നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ​ഒ​ഴി​ഞ്ഞ​ ​ബ​സു​ക​ൾ​ ​പ​മ്പ​യി​ലെ​ത്തി​ ​ഭ​ക്ത​രു​മാ​യി​ ​നി​ല​യ്ക്ക​ലി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തു​കാ​ര​ണം​ ​ഒ​ഴി​ഞ്ഞ​ ​ബ​സു​ക​ളാ​ണ് ​പ​മ്പ​യി​ലേ​ക്ക് ​പോ​യ​ത്.​ ​ഇ​താ​ണ് ​നി​ല​യ്ക്ക​ലി​ൽ​ ​ബ​സ് ​സൗ​ക​ര്യ​മി​ല്ലെ​ന്ന​ ​വാ​ർ​ത്ത​യു​ടെ​ ​അ​ടി​സ്ഥാ​ന​മെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​റാ​പ്പി​ഡ് ​ആ​ക്ഷ​ൻ​ഫോ​ഴ്‌​സി​നെ​ ​വി​ന്യ​സി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​ര​ഹ​സ്യ​റി​പ്പോ​ർ​ട്ട് ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി.