നെടുമ്പാശേരി: മാർപ്പാപ്പായുടെ പ്രത്യേക പ്രതിനിധി പേപ്പൽ ഡെലിഗേറ്റ് മാർ സിറിൽ വാസിലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. എറണാകുളംഅങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പൂത്തൂർ, വികാർ ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ, ഫാ. പോൾ മാടശേരി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
മേജർ അതിരൂപതയിൽ നിലനിൽക്കുന്ന കുർബാനത്തർക്കം വത്തിക്കാൻ പ്രതിനിധിയുടെ രണ്ടാംഘട്ട ദൗത്യ സന്ദർശനത്തോടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. അല്മായശബ്ദം ഭാരവാഹികളായ ഷൈബി പാപ്പച്ചൻ, ബിജു നെറ്റിക്കാടൻ, ഡേവീസ് ചൂരമന എന്നിവരും സിറിൽ വാസിലിനെ സ്വീകരിക്കാനെത്തിയിരുന്നു.