കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് തൃക്കളത്തൂർ നാലാം വാർഡിൽ മണ്ണൂർ- വാളകം റോഡിലെ ഓടയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നു. നിരവധിതവണ ജനപ്രതിനിധികൾ അടക്കമുള്ളവരെ സമീപിച്ചെങ്കിലും കാന വൃത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. സംരക്ഷണഭിത്തി ഇടിഞ്ഞതുമൂലം റോഡ് സൈഡിലെ മണ്ണ് കാനയിലേക്ക് വീഴുന്നതും പതിവാണ്. അടിയന്തരമായി കാനവൃത്തിയാക്കണമെന്നും സംരക്ഷണഭിത്തി നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.