അങ്കമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവനയാത്ര 17ന് എറണാകുളം- അങ്കമാലി അതിരൂപതയിൽ പ്രവേശിക്കും. രാവിലെ 9.30ന് തുറവൂർ, 10.30ന് നടുവട്ടം, 11.30ന് വിമലഗിരി, 11.45ന് മലയാറ്റൂർ, 12.00ന് കോടനാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകും.