janardhanan

കൊച്ചി: പുതിയടത്ത് ജനാർദ്ദനൻ നായർ (79) നിര്യാതനായി. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽനിന്ന് ശിരസ്തദാരായാണ് വിരമിച്ചത്. സംസ്‌കാരം സ്വദേശമായ കണ്ണൂർ ചെറുതാഴത്തെ ശ്മശാനത്തിൽ നടത്തി. പാച്ചമംഗലത്തില്ലത്തെ പത്മനാഭൻ നമ്പൂതിരിയുടെയും പുതിയടത്ത് കാർത്ത്യായനി അമ്മയുടെയും മകനാണ്. കൊട്ടാരത്തിൽ നിർമ്മലയാണ് ഭാര്യ. മക്കൾ: ശ്രീജിത്ത് കൊട്ടാരത്തിൽ (സോണൽ ഹെഡ് ആൻഡ് ജനറൽ മാനേജർ, ബാങ്ക് ഒഫ് ബറോഡ), രജിത്ത് കൊട്ടാരത്തിൽ (ബിസിനസ്, പയ്യന്നൂർ), സജിത്ത് കൊട്ടാരത്തിൽ (ബിസിനസ്, മംഗലാപുരം). മരുമക്കൾ: യു. പ്രതിഭ (ലക്ചറർ, എ.വൈ.ജെ. എൻ.ഐ.എസ്.എച്ച്.ഡി, മുംബയ്), ധന്യ പി. കെ. (പി.ഡബ്ല്യു.ഡി, കാഞ്ഞങ്ങാട്), ധന്യ സി.എം. സഹോദരങ്ങൾ: പി. വസന്തകുമാരി, പി. കോമളവല്ലി (പൂനെ), പി. ശ്രീദേവി, പി. നാരായണൻകുട്ടി.