ആലുവ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും പരസ്യമായി പ്രഖ്യാപിച്ച ആലുവ മാർക്കറ്റിലെ വ്യാപാരിക്കെതിരെ സി.പി.എം ആലുവ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി
സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലീം യോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പോൾ വർഗീസ്, കെ.ഐ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.