ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഇക്കണോമിക്‌സ് വിഭാഗത്തിന് കീഴിലെ ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെയും കൊച്ചി പ്രബോധ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ഫോർ ലാ ആൻഡ് ജസ്റ്റിസ് സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് ജസ്റ്റിസ് രാമകൃഷ്ണൻ, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻകുമാർ, പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ഡോ. സിസ്റ്റർ ഷാരിൻ, ഹെന്ന ഗബ്രിയേൽ, ദേവി നന്ദന, അയിഷ ഹാഷിം എന്നിവർ സംസാരിച്ചു.