y

തൃപ്പൂണിത്തുറ: വഴിയരികിൽ നിന്ന് കളഞ്ഞു കിട്ടിയ 50,000 രൂപ അടങ്ങിയ പേഴ്സും മൊബൈൽഫോണും ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായ ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗം അമൽ ബോസിനെ അനുമോദിച്ചു. എസ്.എൻ ജംഗ്‌ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി. വാസുദേവൻ ഉപഹാരം നൽകി. അഡ്വ. എസ്. മധുസൂദനൻ, സി.ആർ. ഷാനവാസ്, ടി.വി. സനൽകുമാർ, വി.കെ. ഡെയ്സൻ, പി.പി. സുനി, ടി.ജി. ബിജു എന്നിവർ സംസാരിച്ചു. ചെമ്പ് കാട്ടിക്കുന്ന് സ്വദേശി മട്ടമ്മൽ ബേബി ജോർജിന്റ പണവും ഫോണുമാണ് അമൽ ബോസ് തിരികെ നൽകിയത്.