tikon
ടൈകോൺ കേരള'

കൊച്ചി: പന്ത്രണ്ടാമത് ടൈകോൺ കേരള' സംരംഭക സമ്മേളനം 15, 16 തിയതികളിൽ കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. ആയിരത്തിലധികം യുവസംരംഭകരും പ്രതിനിധികളും പങ്കെടുക്കും.

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ എം.ഡി പത്മഭൂഷൺ സുചിത്ര എല്ല, എം.ആർ.എഫ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ മാമ്മൻ, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, വയോജന സേവനം, ഗവേഷണവും വികസനവും തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ അവലോകനം ചെയ്യുന്നതാണ് സമ്മേളനം.

തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, ഒല ഇലക്ട്രിക്കിന്റെ ഡിസൈൻ മേധാവി കൃപാ അനന്തൻ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും. കേരള എയ്ഞ്ചൽ നെറ്റ്‌വർക്ക് ഇൻവെസ്റ്റർ മീറ്റ്, ടൈ യു പ്രോഗ്രാം, ടൈ വിമൺ പ്രോഗ്രാം, ടൈ യംഗ് എന്റർപ്രണേഴ്‌സ് പ്രോഗ്രാം, ക്യാപിറ്റൽ കഫേ തുടങ്ങിയവ പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു.

.....................................

വി​വി​ധ മേഖലകളിലെ സംരംഭകവളർച്ചയും നവീനാശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർക്ക് മാർഗനിർദേശങ്ങൾ നൽകും, നിക്ഷേപകർ, ഉപദേഷ്ടാക്കൾ, പുതിയ ബിസിനസ് പങ്കാളികൾ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും സമ്മേളനം വഴി സാധിക്കും,

ദാമോദർ അവനൂർ,

ടൈ കേരള പ്രസിഡന്റ്