ആലങ്ങാട്: കരുമാല്ലൂർ എഫ്.എം.സി.ടി ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരുമാല്ലൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പുസ്തക തണൽ എന്ന പേരിൽ തുറന്ന വായനശാല ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജിജി അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോക്ടർ ജി. ജാനു, ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി, ജെ.എച്ച്.ഐ രേഷ്മ, പി.ടി.എ പ്രസിഡന്റ് കെ.കെ. പോളി, വൈസ് പ്രസിഡന്റ് എൻ.ടി. സതീശൻ, എ.കെ. ബോസ്, പ്രോഗ്രാം ഓഫീസർ മേഘന ബാബു, ടീന ജോസഫ് , ടി.എസ്. അഞ്ജു, വി.ടി. രശ്മി, ജാൻസി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.