y

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് കനിവ് പെയ്ൻ ആൻഡ് പാലിയേറ്റീവ് (തൃപ്പൂണിത്തുറ ടൗൺ) സേവന കേന്ദ്രം ആരംഭിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗജന്യമായി ഷുഗറും പ്രഷറും പരിശോധിച്ചു നൽകുന്നതോടൊപ്പം അടിയന്തര ആവശ്യങ്ങൾക്കായി വീൽചെയർ ഉൾപ്പെടെയുള്ള പാലിയേറ്റീവ് വാനും സജ്ജമാക്കിയിട്ടുണ്ട്.