പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് പതിനാലാം വാർഡിലെ സെന്റർ റോഡ് നവീകരണത്തിന് 9.83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാന നിർമ്മിച്ച് റോഡ് ടൈൽസ് വിരിച്ച് നവീകരിക്കുന്നത്. സാങ്കേതികാനുമതിക്ക് ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.