
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ. ആർ. നാരായണൻ സ്മാരക ബ്രഹ്മമംഗലം740-ാം ശാഖ ഗുരുദേവക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് "ഗുരുദേവകലാസന്ധ്യ " നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ശക്തിമംഗലം പ്രതാപൻ തന്ത്രി നേതൃത്വംനൽകി. ശാഖാ സെക്രട്ടറി കെ.പി. ജയപ്രകാശ്, വനിതാ സംഘം പ്രസിഡന്റ് ബീനാ മോഹനൻ, സെക്രട്ടറി സുനിത അജിത്, ശാഖാ വൈസ് പ്രസിഡന്റ് വിജയൻ കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യ മേളങ്ങളോടെയുള്ള ഘോഷയാത്ര, തിരുവാതിരക്കളി, കൈകൊട്ടിക്കളി, മാജിക്‌ഷോ എന്നിവയും നടന്നു.