മൂവാറ്റുപുഴ: ജില്ലയിലെ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കായി 2024 - 25 ലെ വാർഷിക പദ്ധതി തയാറാക്കൽ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ബോർഡ് ചെയർമാൻ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക്ക്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് അവറാച്ചൻ, ജില്ലാ ആർ.ജി.എസ്.എ കോ ഓർഡിനേറ്റർ വിഷ്ണു എന്നിവർ സംസാരിച്ചു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ഡോ. ടി.എൽ. ശ്രീകുമാർ, നവകേരളം ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.