
മുളന്തുരുത്തി: ഭാരതീയ ജനതാ പാർട്ടി മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോയിൽ ആവശ്യഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മുളന്തുരുത്തി സപ്ലൈകോയുടെ മുമ്പിൽ ധർണ നടത്തി. ബി.ജെ.പി മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് . എൻ. എം. സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ അംഗം പി. കെ. സജോൾ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വിജയമോഹൻ, ബി.ജെ.പി മണ്ഡലം ട്രഷറർ കെ. ആർ. തിരുമേനി തുടങ്ങിയവർ പ്രസംഗിച്ചു.