
മരട് : മോസ്ക് റോഡ് റെസിഡൻസ് അസോസിയേഷന്റെ സ്ഥാപക ദിനാഘോഷത്തിൽ പ്രസിഡന്റ് വി.ആർ. വിജു പതാക ഉയർത്തി. അസോസിയേഷൻ തയ്യാറാക്കിയ 2024 ലെ കലണ്ടർ രക്ഷാധികാരികളായ കെ.കെ. മൂസ ഹാജി, ദിവാകരൻ കുളത്തുങ്കൽ എന്നിവർക്ക് ആദ്യ പ്രതി കൈമാറി സെക്രട്ടറി ജോളി പള്ളിപ്പാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.ടി. കുഞ്ഞപ്പൻ,കെ. ജി. പ്രകാശൻ,ജോ. സെക്രട്ടറി ബോബി കാർട്ടർ, ട്രഷറർ പുഷ്പി ജയ്സൺ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ 11-ാം വാർഷികം ജനുവരി 13, 14 തീയതികളിൽ നടക്കും. ക്രിസ്മസിനോടനുബന്ധിച്ച് പുൽക്കൂട് മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.