മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഗുണഭോക്തൃ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ജോളി,​ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി ജോസ്, ഒ.പി. ബേബി, ബിനോ കെ.ചെറിയാൻ, ജാൻസി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ രാമകൃഷ്ണൻ, പ്രൊഫ. ജോസ് അഗസ്റ്റിൻ, ഒ.കെ. മുഹമ്മദ്, സിബിൾ സാബു, അഡ്വ. ബിനി ഷൈമോൻ, റിയാസ് ഖാൻ, വൈസ് പ്രസിഡന്റുമാരായ ജോർജ് വർഗീസ്, രാജൻ കടക്കോട് തുടങ്ങിയവർ സംസാരിച്ചു.