കൊച്ചി: വൈറ്രില ശിവസുബ്രഹ്മണ്യക്ഷേത്രത്തിൽ 17ന് മച്ചാട്ട് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ദേശവിളക്ക് നടക്കും. രാവിലെ ഏഴിന് തിരുവായുധം എഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. ദീപാരാധനയ്ക്കു ശേഷം കോമരങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ അവിടെനിന്ന് പുറപ്പെടും. ഏഴിന് ഉദയനാപുരം കണ്ണന്റെ ഫ്യൂഷൻ, പറനിറയ്ക്കൽ, ദീപാരാധന, മച്ചാട്ട് സുബ്രഹ്മണ്യന്റെ ശാസ്താംപാട്ട്, പുലർച്ചെ പാൽക്കിണ്ടി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.