aster
ക്ഷയരോഗ നിർമാർജ്ജനവുമായി ബന്ധപ്പെട്ട ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ''കരുതൽ- 2023'' പദ്ധതിയുടെ സമാപനത്തിൽ കളക്ടർ എൻ.എസ്.കെ ഉമേഷ് സംസാരിക്കുന്നു

കൊച്ചി: ജില്ലാ ടി.ബി സെന്ററും ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറും ചേർന്ന് സംഘടിപ്പിച്ച 'കരുതൽ 2023' പരിശോധനാ പരിപാടി സമാപിച്ചു. ക്ഷയരോഗികളുമായി അടുത്തിടപഴകേണ്ടിവരുന്ന അഞ്ചുമുതൽ പതിനഞ്ച് വയസുവരെയുള്ള കുട്ടികളിൽ രക്തപരിശോധന നടത്തി. പ്രതിരോധ ചികിത്സയ്ക്കും സൗകര്യമൊരുക്കി. ആസ്റ്റർ ഡി.എം ഫൗണ്ടേഷനാണ് പദ്ധതിക്കുവേണ്ട മുഴുവൻ തുകയും ചെലവഴിച്ചത്. ജില്ലാ ഭരണകൂടം, ജെ.ഇ.ഇ.ടി പ്രോജക്ട്, ലോകാരോഗ്യ സംഘടന, ക്ഷയരോഗത്തിനും ശ്വാസകോശരോഗങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന (യൂണിയൻ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

ആസ്റ്ററിന്റെ എല്ലാ റഫറൻസ് ലാബുകളും പദ്ധതിയുടെ ഭാഗമായി. വിവിധ ആസ്റ്റർ ഫാർമസികളിലൂടെ പ്രതിരോധമരുന്നുകളും ആവശ്യത്തിനുള്ള പിന്തുണയും ഉറപ്പാക്കും.

ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഫലപ്രദമായ പ്രതിരോധം സാദ്ധ്യമാകുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹമ്മദ് പറഞ്ഞു.

കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡി.ടി.ഒ ഡോ. എം. ആനന്ദ്, ആസ്റ്റർ ഇന്ത്യ മെഡിക്കൽ അഫയഴ്‌സ് ചീഫ് ഡോ.അനൂപ് ആർ. വാര്യർ, ക്ഷയരോഗ നിർമാർജന പദ്ധതി ജില്ലാ ഭാരവാഹി അനൂപ് ജോൺ, ആസ്റ്റർ ഡി.എം ഫൗണ്ടേഷന്റെ എ.ജി.എം ലത്തീഫ്, ആസ്റ്റർ ലാബ്സ് കേരള, തമിഴ്‌നാട് മേധാവി നിതിൻ എന്നിവർ പ്രസംഗിച്ചു.