മൂവാറ്റുപുഴ: നഗരവികസന പ്രവർത്തനം വൈകുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ആർ.എഫ്.ബി സൂപ്രണ്ടിംഗ് എൻജിനിയർക്ക് ഡീൻ കുര്യാക്കോസ് എം.പി കത്തുനൽകി.

മൂവാറ്റുപുഴ നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമായിട്ടാണ് നഗരവികസനപ്രവർത്തനം ആരംഭിച്ചത്. എന്നാൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മമൂലം നഗരവികസനം ഇഴഞ്ഞാണ് നീങ്ങുന്നത്. കെ.എസ്.ഇ.ബിയും കെ.ആർ.എഫ്.ബിയും തമ്മിലുള്ള ശീതസമരം വികസനത്തെകാര്യമായ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.