navakeralam

കൊച്ചി: കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രമൈതാനം നവകേരള സദസിനു നൽകുന്നതിനെതിരായ ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.

18നു നവകേരള സദസ് നടത്താൻ ക്ഷേത്ര മൈതാനം വിട്ടുനല്കുന്നതിനെതിരെ കൊല്ലം കുന്നത്തൂർ സ്വദേശി ജെ.ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹർജി നൽകിയത്.

ദേവസ്വം ബോർഡ് സ‌്കൂൾ ഗ്രൗണ്ട് എന്നാണ് സർക്കാർ പരസ്യങ്ങളിൽ പറയുന്നതെങ്കിലും സ്കൂളും മൈതാനവും ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും സർക്കാർ പരിപാടിക്ക് ഗ്രൗണ്ട് നല്കുന്നത് തടയണമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ കൂടിയായ ഹർജിക്കാർ ആവശ്യപ്പെട്ടു.